തളിപ്പറമ്പ്: ഇരിക്കൂറില്‍ കവര്‍ച്ച നടത്തിയ രണ്ടംഗസംഘമാണ്, ഒടുവള്ളിത്തട്ട് മടക്കാട്ടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തതെന്ന് തെളിഞ്ഞു.
ഇരിക്കൂറില്‍ നടന്ന മോഷണക്കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് മടക്കാട്ടെ മോഷണവും തെളിഞ്ഞത്.
കഴിഞ്ഞ മാസം 21നാണ് മടക്കാടെ മംഗര ഹൗസില്‍ എം.സി. മോൻസന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. രാവിലെ 8.15നും 9.30നുമിടയില്‍ വീട് കുത്തിത്തുറന്ന് രണ്ടരപവൻ സ്വര്‍ണവും 20,000 രൂപയും കവരുകയായിരുന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. പ്രദേശത്തെ സി.സി.ടി.വിയില്‍ നിന്ന് കവര്‍ച്ചക്കാരുടെ ദൃശ്യം ലഭിച്ചിരുന്നു.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കഴിഞ്ഞ 30ന് പുലര്‍ച്ചെ കൊട്ടാരക്കര ഏഴുകോണ്‍ കിടക്കിടം അഭിരാജിനെയും (29) കാസര്‍കോട് ഉപ്പളയിലെ കിരണിനേയും (22) ധര്‍മശാലയിലെ ലോഡ്ജില്‍ നിന്ന് ഇരിക്കൂര്‍ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരാണ് മടക്കാടെ കവര്‍ച്ചക്ക് പിറകിലുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്പ് എസ്.ഐ യദുകൃഷ്ണൻ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
കവര്‍ന്ന സ്വര്‍ണാഭരണം കര്‍ണാടകയിലാണ് വിറ്റതെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്ബ് എസ്.ഐയുടെ നേതൃത്വത്തില്‍ പ്രതികളുമായി പൊലീസ് സംഘം കര്‍ണടകയിലേക്ക് പോയി. വെള്ളിയാഴ്ച വൈകീട്ട് പ്രതികളെ തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കും.
Post a Comment