ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഇന്ന് തന്നെ ഇവിടെയെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കട്ടക്കിലെ ആശുപത്രിയിലും മോദി സന്ദര്‍ശനം നടത്തും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ യോഗത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറാമണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പുര്‍ - ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്രെയിനപകടത്തില്‍ മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറമണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത്പുര്‍ - ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Post a Comment