ചെറുപുഴ ചെക്ക്ഡാമിൽ ഒരുക്കിയ പെഡൽ ബോട്ടിംഗ് സര്‍വ്വീസ് വൻ വിജയത്തിലേക്ക്



ചെറുപുഴ: വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു ചെറുപുഴ ചെക്ക്ഡാമിൽ ഒരുക്കിയ പെഡൽ ബോട്ടിംഗ് സൂപ്പര്‍ ഹിറ്റായി.നിരവധി ആളുകളാണ് ദിവസവും ബോട്ടിങിനായി രാവിലെയും വെെകിട്ടും എത്തിചേരുന്നത്.

ചെറുപുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ഹില്‍ വ്യൂ & എക്കോ ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റിയുടെ ( *HETCOS* ) നേതൃത്വത്തിലാണു തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു പെഡൽ ബോട്ടിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരേ സമയം 4 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന 3 പെഡൽ ബോട്ടുകളാണു പരീക്ഷണാര്‍ത്ഥം പുഴയിലിറക്കിയത്. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണു തേജസ്വിനിപ്പുഴയിൽ പെഡൽ ബോട്ട് സർവീസ് നടക്കുന്നത്.

ചെറുപുഴ ചെക്ഡാം മുതൽ ചെറുപുഴ പുതിയ പാലം വരെയുള്ള ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചു പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണു ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. കടുത്ത വേനൽച്ചൂട് മൂലം പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ പരീക്ഷണാർഥമാണു പെഡൽ ബോട്ടിങ് സർവീസ് ആരംഭിച്ചത്. മഴക്കാലത്തിനു ശേഷം കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള തയാറെടുപ്പിലാണു അധികൃതർ.

Post a Comment

Previous Post Next Post