സ്വര്‍ണവില കൂടി; വീണ്ടും 45,000ലേക്ക്

 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി.  240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,800 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 5600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 


30ന് 44,360 രൂപയായി താഴ്ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. കഴിഞ്ഞ ദിവസം 320 രൂപ വര്‍ധിച്ച ശേഷം ഇന്നലെ 120 രൂപയാണ് ഇടിഞ്ഞത്.


          

Post a Comment

Previous Post Next Post