ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. ഉത്കര്‍ഷ പവാറാണ് ജീവിതസഖി. വളരെ കാലമായി പ്രണയത്തിലായിരുന്നു ഇവർ. ഈയിടെ അവസാനിച്ച ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഋതുരാജ് കാഴ്ചവെച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഋതുരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ നിന്ന് വിവാഹം മൂലം താരം പിന്മാറിയിരുന്നു.
Post a Comment