സംസ്ഥനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രി 11.30 വരെ 2.5 മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോടും തീരദേശവാസികളോടും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതൽ മഴ ശക്തി പ്രാപിച്ചിരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post a Comment