കാർത്തികപുരം: കഴിഞ്ഞദിവസം പന്നിപ്പനി സ്ഥിരീകരിച്ച പുല്ലേരി, തുമരകാട് പ്രദേശങ്ങളിലെ പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ അഥോറിറ്റി ദയാവധം നടത്തി ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചു.
സുനിൽ ഉപ്പമാക്കൽ, ജയ്സൺ പൂച്ചവാലെൽ, ബിജു കുറ്റിവേലിൽ, സതീഷ് കോനാട്ട് എന്നിവരുടെ പന്നികളെയാണ് ദയാവധം നടത്തിയത്. കളക്ടറുടെ ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർടിടി രൂപീകരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പ്രശാന്തിന്റെ നേതൃത്വത്തിൽ ടീം ലീഡർ ഡോ. കെ.ജെ.വർഗീസ്, ഡോ. ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്നികളെ കൊന്നശേഷം മറവ് ചെയ്തത്.
Post a Comment