കണ്ണൂര്‍: യൂട്യൂബര്‍ 'തൊപ്പി' എന്ന കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.
അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്‌ട് 67 അനുസരിച്ചാണ് കേസ്. ടി.പി അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ നിഹാദ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
അതേസമയം, തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞദിവസം തൊപ്പി എന്ന പേരിലൊരുത്തൻ വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോള്‍ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന ഉണ്ടായെന്നും മന്ത്രി പറഞ്ഞു.
Post a Comment