എം.ഡി.എം.എയുമായി കരുവൻചാൽ സ്വദേശിനിയടക്കം രണ്ട് യുവതികൾ അറസ്റ്റിൽ




കുന്നംകുളം മാരക മയക്കുമരു ന്നായ എം.ഡി.എം.എ സഹിതം കരുവൻചാൽ സ്വദേശിനിയടക്കം രണ്ട് യുവതികൾ കുന്നംകുളം പോലീസിൽ പിടിയിലായി. കരു വൻചാൽ പാലും ചീത്തയിലെ തെയ്യൻ ഹൗസിൽ ടി.പ്രിയ (30), തൃശൂർ ചുണ്ടേൽ പുതുച്ചേരി യിലെ കണ്ണോത്ത് വീട്ടിൽ സുരഭി എന്നിവരെയാണ് എ.സി.പി. ടി.എ സുനോജ്, സി.ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി യാണ് ഇരുവരും പിടിയിലായത്.


സുരഭി പ്രദേശത്ത് ഫിറ്റ്നസ് ട്രെയ്നിംഗ് സെന്റർ നടത്തിവ രികയായിരുന്നു. പ്രിയക്കും ഫിറ്റ് നസ് സെന്ററുമായി ബന്ധമുണ്ട്. നെറ്റ് മാർക്കറ്റിംഗ് ബിസിനസാണ്. പ്രിയ ന്നാണ് നാട്ടിലെ വിവരം. കുറച്ചു കാലമായി ഇവർ കുന്നംകുളം മേഖലയിലുണ്ട്. ഇരുവരും മയക്കു മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന വിവരം പോലീസിനുണ്ടാ യിരുന്നു. ഇതേത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരു ന്നു. ഇന്നലെ രാത്രി ഫിറ്റ്നസ് സെന്റർ പൂട്ടി സ്കൂട്ടിയിൽ ഇരു വരും മടങ്ങവെ ചുണ്ടേൽ ഗുരുവാ യൂർ റൂട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയ ത്. 18.4 ഗ്രാം എം.ഡി.എം.എ ഇവ രിൽ നിന്ന് പിടിച്ചെടുത്തു. പാന്റ് സിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു മയ മരുന്ന്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post