ടിംബര്‍ ലോറി ഡ്രൈവേസ് അസോസിയേഷന്‍ പണിമുടക്ക് പിന്‍വലിച്ചു.

 


ആലക്കോട്: മെയ്‌ 1 മുതല്‍ ടിമ്ബര്‍ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി നടത്തുന്ന പണിമുടക്ക് പിൻവലിച്ചു.

പണിമുടക്ക് സംബന്ധിച്ച്‌ ടിമ്ബര്‍ മര്‍ച്ചന്റ് അസോസിയേഷനും, പ്ലൈവുഡ് അസോസിയേഷന്റെയും നേതൃത്വത്തില്‍ CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റരുടെ ശ്രദ്ധയില്‍ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കൊണ്ടുവരികയും,അദ്ദേഹം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന്‌ അറിയിക്കുകയും ചെയ്തു. 


തുടര്‍ന്ന് ഡ്രൈവേഴ്സ് അസോസിയേഷനുമായി, പ്ലൈവുഡ് അസോസിയേഷനും, ടിമ്ബര്‍ മെര്‍ച്ചന്റ് അസോസിയേഷനും സംയുക്ത ചര്‍ച്ച നടത്തുകയും ലൈസൻസ് റദ്ദ് ചെയ്യുന്ന വിഷയത്തില്‍ ഹൈകോടതിയില്‍ യോജിച്ച്‌ പോകുവാനും തെക്കൻ മേഖലയിലെ വിഷയങ്ങള്‍ പത്ത് ദിവസത്തിനകം പെരുമ്ബാവൂരില്‍ നിന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാനും യോഗത്തില്‍ തീരുമാനം ആയി. തുടര്‍ന്ന് സമരം പിൻവലിക്കുന്നതായി ടിമ്ബര്‍ ഡ്രൈവേഴ്സ് യൂണിയൻ അറിയിച്ചു. 


പ്ലൈവുഡ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ ടി.പി. നാരായണന്റെ നേതൃത്വത്തില്‍ ടിമ്ബര്‍ മെര്‍ച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വക്കച്ചൻ പുല്ലാട്ട്, ട്രഷറര്‍ സി.എച്ച്‌. മുനീര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ വി. റാസിഖ്, ടിമ്ബര്‍ ലോറി ഡ്രൈവേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച്‌ സംസ്ഥാന സെക്രട്ടറി സുനില്‍ ടി തോമസ്, രക്ഷധികാരി Rev. Fr വിനോദ് പി അലക്സ് ചെങ്ങന്നൂര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.ഷമീര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ ടി. ഗോപിനാഥൻ , സെക്രട്ടറി ഷംസുദ്ദീൻ ഉളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

Previous Post Next Post