പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

 


പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

തുടര്‍ച്ചയായുള്ള കാട്ടാനക്കൂട്ടത്തിന്റെ വരവ് മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും ഭിഷണി തീര്‍ത്തിരിക്കുകയാണ്.

പഞ്ചായത്തിലെ ചന്ദനക്കാംപാറ കാളിയാനിക്കുന്നിലാണ് പതിമൂന്നോളം വരുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വാഴ, റബ്ബര്‍, കശുമാവ് തുടങ്ങി കഴിക്കാന്‍ സാധിക്കുന്നതെല്ലാം കാട്ടാന നശിപ്പിച്ചിരിക്കുകയാണ്. കാളിയാനി തോമസ്, കാളിയാനി ബാബു, മഞ്ഞപ്പുഴ ബാബു, മുളയ്ക്കല്‍ ഷാജി എന്നിവരുടെ ഉള്‍പ്പെടെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്.


പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണകൂടം നടപ്പാക്കിയ തൂക്ക് വേലി കാര്യക്ഷമമല്ലെന്ന് ആരോപണം ഉയരുന്ന ഘട്ടത്തിലാണ് കാട്ടാനകള്‍ നാട്ടില്‍ താണ്ടവമാടുന്നത്. പയ്യാവൂര്‍ പഞ്ചായത്തിലെ 1, 4 വാര്‍ഡുകളിലൂടെയാണ് ആനകള്‍ നാശനഷ്ടം വരുത്തിവെക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഇ.കെ.കുര്യന്‍, ജിത്തു തോമസ്, സിന്ധു ബെന്നി, ഷാജി പാട്ടശ്ശേരി തുടങ്ങിയവര്‍ കാട്ടാന നശിപ്പിച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തി.


വിഷയത്തില്‍ ജനവാസ മേഖലിലുള്ള എല്ലാ കാട്ടാനകളേയും ഉടന്‍ കാടു കയറ്റണമെന്നും നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും നേതാക്കള്‍ ്് ആവശ്യപ്പെട്ടു 

Post a Comment

Previous Post Next Post