ധോണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; ക്യാപ്റ്റന്‍ കൂളാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

 


മുംബൈ: ഐപിഎല്‍ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഇടത് കാല്‍മുട്ടിനേറ്റ പരിക്കിന് താരം മുംബയിലെ കോകിലാ ബെൻ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. സീസണ്‍ പൂര്‍ത്തിയായതിന് പിന്നാലെ മേയ് 31-നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമാണെന്നും ധോണി പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും സിഎസ്കെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പരിക്ക് വകവെയ്ക്കാതെയായിരുന്നു ധോണി പതിനാറാം ഐപിഎല്‍ സീസണില്‍ സിഎസ്കെയെ നയിച്ചത്. താരം ടീമിനായി ബാറ്റിംഗിനും ഇറങ്ങിയിരുന്നു. ഒന്നിലധികം പരിക്കുകള്‍ ധോണിക്കുണ്ടെന്നാണ് സൂചന. ഇതിലേറ്റവും വലുത് ഇടത്തേ കാല്‍മുട്ടിനേറ്റ പരിക്കാണ്. ഈ സീസണില്‍ ആദ്യം ചെന്നൈ ഹെഡ് കോച്ച്‌ സ്‌റ്റീഫൻ ഫ്ളമിംഗ് ധോണിയുടെ ഈ പരിക്കിനെക്കുറിച്ച്‌ വ്യക്തമാക്കിയിരുന്നു. കാലില്‍ സ്‌ട്രാപ്പും ഗാര്‍ഡും ധരിച്ചാണ് ധോണി കളിക്കാനിറങ്ങിയിരുന്നത്.

Post a Comment

Previous Post Next Post