നടുവിൽ : ഏഴുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നടുവിൽ ഗവ. പോളിടെക്നിക് കോളേജിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. ഓട്ടോമൊബൈൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. 60 സീറ്റ് വീതമാണ് ഓരോ കോഴ്സിനുമുള്ളത്.
പൊതുവിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കണം. 30-നകം അപേക്ഷ നൽകണം.
Post a Comment