കുടിയാന്മല: നടുവിലിൽ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. നടുവിലിൽ താമസിച്ച് പെയിന്റിംഗ് ജോലി നടത്തി വരികയിരുന്ന ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ശിവ് ഗോപാലിനെയാണ് (63) കുടിയാന്മല സി.ഐ മഹേഷ് കെ.നായരുടെ
നിർദേശ പ്രകാരം എസ്.ഐ അബ്ദുൾ നാസർ അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. നടുവിൽ ടൗണിലെ ഒരു കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന 24 കാരിക്ക് നേരെ പാന്റിന്റെ സിബ്ബ് അഴിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതി വിളിച്ചറിയിച്ചതിനെത്തുടർന്ന് കുതിച്ചെത്തിയ
പോലീസ് ഉടൻ ശിവഗോപാലിനെ പിടികൂടുകയായിരുന്നു.
Post a Comment