ഖത്തറിൽ ഉണ്ടായ വാഹനാപകടത്തിൽ 3 മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33), ഭർത്താവ് പ്രവീണ്‍കുമാര്‍ (38) എന്നിവരാണ് മരിച്ചത്. ദോഹയിൽ നിന്നും 70 കി.മീ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
Post a Comment