വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

 


വ്യാജ സർട്ടിഫിക്കറ്റ് കേസിൽ SFI പുറത്താക്കിയ നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ്റ്റാന്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. KSRTC ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ്  ചെയ്തതെന്ന് പൊലീസ് പറയുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ ഒളിവിലായി 5 ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്.

Post a Comment

Previous Post Next Post