പനി ബാധിതര്‍ 13,000 കടന്നു; സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും

 


സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെ പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം പനി പ്രതിരോധത്തിന്റെ ഭാ​ഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ആണ് നിർദേശം. ഇത് ഒരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യം.

Post a Comment

Previous Post Next Post