സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

 


സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി.

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.


കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 50 വരെയും ചില ഘട്ടങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീര മേഖലയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് ഈ മാസം 21 വരെ നിയന്ത്രണം തുടരും.

Post a Comment

Previous Post Next Post