നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിള്‍രോഗം വാഴക്കര്‍ഷകരെ ആശങ്കയിലാക്കുന്നു.

 


ഇരിട്ടി : കാലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിള്‍രോഗം വാഴക്കര്‍ഷകരെ ആശങ്കയിലാക്കുന്നു.

മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ 40 രൂപയാണ് വില. 

കായയുടെ അറ്റം ഉണങ്ങി കരിഞ്ഞുപോകുന്ന രോഗമാണ് ഇപ്പോള്‍ വ്യാപകമായി കാണുന്നത്. ഇത്തരം രോഗം ബാധിച്ച കായ കറുത്ത് എളുപ്പം നശിച്ചുപോകുന്നു. രുചിവ്യത്യാസവും അനുഭവപ്പെടുന്നതിനാല്‍ ഇത്തരം കുലകള്‍ വിപണനകേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. രോഗം ബാധിച്ച തോട്ടങ്ങളില്‍ പലതിലും മൂപ്പെത്തുന്നതിന് മുന്നേ കായകള്‍ പഴുത്തുതുടങ്ങുകയാണ്.


Post a Comment

Previous Post Next Post