പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മൊയിൻ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുൻ സെക്രട്ടറി തൂങ്ങി മരിച്ചു.
റസാഖ് പയമ്ബ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റസാക്കിന്റെ മരണത്തെ തുടര്‍ന്ന് പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി
സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാള്‍ തര്‍ക്കത്തില്‍ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. മൊയിൻ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുൻ സെക്രട്ടറി ആണ് മരിച്ചത്.
Post a Comment