തിരുവനന്തപുരം:സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് നിര്‍ദേശം.
എന്നാല്‍ നിര്‍ദേശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാൻ വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു എന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.
ഇത് പ്രകാരമാണ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിര്‍ദേശം വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവച്ചത്. അതേസമയം, എതിര്‍പ്പുകള്‍ ഉയരുന്നതിനാല്‍ തന്നെ വിവിധ തലങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
Post a Comment