പൊതുമേഖല എണ്ണ വിതരണ കമ്പനികളേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുമെന്ന് സ്വകാര്യ മേഖലയിലെ പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ നേരിയ കുറവ് വരുത്തിയതിനു പിന്നാലെയാണ് നയാരയുടെ തീരുമാനം. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് വില കുറക്കുന്നതെന്ന് നയാര എനര്‍ജി അറിയിച്ചു
Post a Comment