വർക്കല ഇടവയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ച് മരിച്ചു. ഇടവ പാറയിൽ കണ്ണമ്മൂട് എകെജി വിലാസത്തിൽ ഇസൂസി- അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങിയത് ആരും ശ്രദ്ധിച്ചിരുന്നില്ല. ട്രെയിൻ തട്ടിയത് അത് വഴി പോയ നാട്ടുകാരിൽ ഒരാൾ ആണ് കണ്ടത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment