വനാതിര്‍ത്തിയിലൂടെ നടന്ന് അരിക്കൊമ്പൻ കമ്പത്ത് ജനവാസ മേഖലയില്‍ എത്തി

 





ഇടുക്കി: അരിക്കൊമ്ബൻ കമ്ബം ഭാഗത്ത്‌ എത്തി. ഇന്ന് രാവിലെയാണ് കമ്ബത്തെ ജനവാസ മേഖലയില്‍ എത്തിയത്. ലോവര്‍ ക്യാമ്ബില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം.

ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്ബിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്ബത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.


ഇപ്പോള്‍ അരിക്കൊമ്ബനുള്ള ചിന്നക്കനാല്‍ ദിശയിലാണ്. കമ്ബത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇന്നലെ കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥ‍ര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. രണ്ട് സംഘങ്ങളും വിഎച്ച്‌എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post