ദില്ലി: അക്കൗണ്ട് ലോക്ക് ചെയ്തെന്ന് പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജസന്ദേശം.
സംശയാസ്പദമായ പ്രവര്‍ത്തനം കാരണം താങ്കളുടെ എസ്ബിഐ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തിരുക്കുന്നുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങള്‍ നിരവധി ഉപയോക്താക്കള്‍ക്ക് സമീപ ദിവസങ്ങളില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് അതില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാണ് വ്യാജസന്ദേശത്തിന്റെ ഉള്ളടക്കം
ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്‌എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്നും അത്തരം സന്ദേശങ്ങള്‍ phishing@sbi.co.in എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ ഫാക്റ്റ് ചെക്ക് ട്വീറ്റ് ചെയ്തു.
ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക് ചെയ്താല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്സസ് ലഭിച്ചേക്കാം. മാത്രമല്ല നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ തട്ടിപ്പുകാരന് ലഭിക്കുകയും ചെയ്യും. ഇത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കുകളും ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങളോ, ബാങ്കിംഗ് വിവരങ്ങളോ ഒടിപി-കളോ പങ്കിടാന്‍ ആവശ്യപ്പെട്ട് വിളിക്കുകയോ എസ്‌എംഎസ് അയയ്‌ക്കുകയോ ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല എസ്ബിഐയുടെ പേരില്‍ ഇത്തരം സന്ദേശം ലഭിച്ചാല്‍, നിങ്ങള്‍ ഉടന്‍ ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെടണം. മാത്രമല്ല, report.phishing@sbi.co.in എന്ന വിലാസത്തില്‍ നിങ്ങള്‍ക്ക് അത്തരം സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇത്തരം ലിങ്കുകളില്‍ ക്ലിക് ചെയ്താല്‍ സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെടുമെന്നും, അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഫാക്‌ട് ചെക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അക്കൗണ്ട് നമ്ബറുകള്‍, പാസ്‌വേഡുകള്‍, ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ വാചക സന്ദേശത്തിലൂടെ ഉപഭോക്താക്കള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്നും എസ്ബിഐ അതിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
Post a Comment