ചെറുപുഴയിലെ കൂട്ടമരണം; ഭര്‍ത്താവുമായി പിരിഞ്ഞത് അറിഞ്ഞില്ല, പുതിയ പങ്കാളിയെ കുറിച്ച്‌ അറിവില്ലെന്ന് ശ്രീജയുടെ അച്ഛന്‍

 


ചെറുപുഴ: കണ്ണൂര്‍ ചെറുപുഴയില്‍ അ‍ഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ ശ്രീജയുടെ അച്ഛൻ.

മകളും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നാണ് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ പറയുന്നത്. ശ്രീജയും ആദ്യ ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞ് ജീവിക്കുന്ന കാര്യവും പുതിയ പങ്കാളി ഷാജിയെ കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും ശ്രീജയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. 


.പാടിച്ചാല്‍ സ്വദേശികളായ ഷാജിയും ശ്രീജയും 3 കുട്ടികളുമാണ് മരിച്ചത്. പൊലീസില്‍ വിളിച്ചറിച്ച ശേഷമായിരുന്നു ആത്മഹത്യ. പുലര്‍ച്ചെ 6 മണിയൊടെയാണ് ഫോണ്‍ വിളിച്ചത്. എന്നാല്‍, പൊലീസ് എത്തുന്നതിന് മുമ്ബ് മരണം സംഭവിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യ ആയിരുന്നുവെന്ന് പൊലീസ് അറിയിക്കുന്നു. തര്‍ക്കം തീര്‍ക്കാൻ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ ശ്രീജയോടും ഷാജിയോടും മുൻഭര്‍ത്താവിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും ഡിവൈഎസ്പി പ്രേമരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീജയും ഷാജിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രതിനിധികളും വ്യക്തമാക്കി.

Post a Comment

Previous Post Next Post