കോട്ടയം: കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.
കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകിട്ടാണ് അഞ്ചരയോടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു.
ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്ക് എതിര്‍വശത്ത് കൂടി വന്നിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ കാറില്‍ തട്ടി, എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; 62കാരന് ദാരുണാന്ത്യം
അതേസമയം, പാലക്കാട് കൂറ്റനാട് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കല്‍ അബൂബക്കര്‍ (62) ആണ് മരിച്ചത്. കൂറ്റനാട് പള്ളിക്ക് സമീപമുള്ള പമ്ബില്‍ നിന്ന് പെട്രോള്‍ അടിച്ച് റോഡിലേക്ക് കേറി വരികയായിരുന്ന കാറും അബൂബക്കര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടി ഇടിക്കുകയും ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളില്‍ ഇടിക്കുകയും ആയിരുന്നു. ഉടൻ തന്നെ പെരുമ്ബിലാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്ബ് മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.
പൊള്ളിച്ചത് ഇൻഡക്ഷൻ സ്റ്റവ്വില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ചൂടാക്കി, ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയില്‍
Post a Comment