കോഴിക്കോട്: കൊല്ലപ്പെട്ട വ്യവസായി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
തലയ്ക്ക് അടിയേറ്റ പാടുകളും ഉണ്ട്. ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നെഞ്ചിനേറ്റ ചവിട്ടിന്റെ ആഘാതത്തില്‍ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മരിച്ചതിനു ശേഷമാണ് ശരീരം വെട്ടിമുറിച്ചത്. ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച് മൂന്ന് കഷണങ്ങളാക്കിയാണ് മുറിച്ചത്. കാലുകളും ഉടലും വെവ്വേറെയായിട്ടാണ് മുറിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആറ് മണിക്കൂറിലധികമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടുനിന്നത്. ഫോറൻസിക് സര്‍ജൻ സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. തിരൂര്‍ സ്വദേശിയായ സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്.
Post a Comment