സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
എല്ലാ സ്കൂളുകളിലും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനവും വേണം. ഉപയോഗിച്ച നാക്കിലുകള്‍ സംസ്കരിക്കാനും സംവിധാനം ആവശ്യമാണ്. ജൈവമാലിന്യങ്ങള്‍ സ്കൂളുകളില്‍ തന്നെ സംസ്കരിച്ച് കൃഷിക്കും പൂന്തോട്ടത്തിനും വളമായി ഉപയോഗിക്കുവാന്‍ സാധിക്കണം.
അതേസമയം സ്കൂള്‍ പരിപാടികള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കി ഹരിതച്ചട്ടം പാലിച്ച് സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post a Comment