വിമത പ്രവര്‍ത്തനം: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പികെ രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കി

 


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതിനാണ് നടപടി.

കോണ്‍ഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതായും ഡി സി സി പ്രസിഡന്റ് അറിയിച്ചു. 

ഇന്നലെ നടന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെ തോല്‍പ്പിച്ച്‌ വിമത വിഭാഗമായ സഹകരണ ജനാധിപത്യ മുന്നണി ഭരണം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂടിയായ പി.കെ രാജേഷ് പിന്തുണക്കുന്ന വിമത വിഭാഗമാണ് സഹകരണ ജനാധിപത്യ മുന്നണി. ഒന്‍പത് സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെടുകയും ചെയ്തിരുന്നു. 

1985 മുതല്‍ ഈ ബാങ്കിന്റെ ഭരണം യുഡിഎഫിനാണ്. 2013 മുതല്‍ ഭരണം പികെ രാഗേഷിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാങ്കിന്റെ പ്രസിഡന്റായി രാഗേഷിന്റെ സഹോദരന്‍ പികെ രഞ്ജിത്തിനെ തെരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു. 


2018 മുതല്‍ ബാങ്കിന്റെ നിയന്ത്രണം യുഡിഎഫിന്റെ കയ്യില്‍ നിന്ന് പൂര്‍ണമായും പിടിവിട്ടു. തുടര്‍ന്ന് പികെ രാഗേഷിനെ പിന്തുണക്കുന്ന വിഭാഗമാണ് ഭരണം നിലനിര്‍ത്തിയിരുന്നത്. പിന്നാലെ, യുഡിഎഫ് പ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നിരവധി വിവാദങ്ങള്‍ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. 


വിഷയം പരിഹരിക്കാനും തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കുന്നത് സംബന്ധിച്ചുമുള്ള നിരവധി ചര്‍ച്ചകള്‍ ബാങ്ക് രാഗേഷുമായി നടത്തിയിരുന്നു. എന്നാല്‍, രാഗേഷ് വഴങ്ങിയില്ല. ഇതോടെയാണ് നടപടി.

Post a Comment

Previous Post Next Post