എസ്എസ്എൽസി, പ്ലസ് ടു ഗ്രേസ് മാർക്ക് മൂന്നിരട്ടിയാക്കി: പരിഷ്ക്കരണം കായിക താരങ്ങൾക്കും സ്കൗട്ട് ആൻഡ് ഗൈഡ്സിനും

 


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് 3 ഇരട്ടിയിലേറെ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. അന്തർദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി നൽകാനാണ് പുതിയ തീരുമാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 80 മാർക്കും നൽകും. അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 75 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50 മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് 40 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 30 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും.

കഴിഞ്ഞമാസം ഗ്രേസ് മാർക്ക് അനുവദിക്കുന്നതിൽ പരിഷ്കരണം കൊണ്ടുവന്നിരുന്നെങ്കിലും കായികതാരങ്ങൾക്കുള്ള മാർക്ക് വെട്ടിക്കുറച്ചിരുന്നു. നേരത്തെ വിജയികൾക്ക് ഗ്രേസ് മാർക്ക് 30 ആയി ഉയർത്തിയിരുന്നെങ്കിലും ഇത് ഇപ്പോൾ 100 മാർക്ക് ആയി പരിഷ്ക്കരിച്ചു.


സ്കൗട്ട് ആൻഡ് ഗൈഡ്സ് താഴെ


സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ഗ്രേസ് മാർക്കും പരിഷ്കരിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും. രാജ്യപുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റേഴ്സ് നേടിയ വിദ്യാർഥികൾക്ക് 40 മാർഗ്ഗം രാഷ്ട്രപതി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് 50 മാർക്കും എൻഎസ്എസ് അല്ലെങ്കിൽ റിപ്പബ്ലിക് ക്യാമ്പിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് 40 മാർക്കും അനുവദിക്കും.

Post a Comment

Previous Post Next Post