തിരുവനന്തപുരം: ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള കാലാവധി ഒരു വർഷം കൂടി നീട്ടി വനം വകുപ്പ് ഉത്തരവിറക്കി. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വെടിവയ്ക്കാനുള്ള കാലാവധി കഴിഞ്ഞ 26 മുതൽ ഒരു വർഷത്തേയ്ക്കു കൂടി നീട്ടയത്.
കാട്ടുപന്നികൾ കർഷകരുടെ കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ വെടിവയ്ക്കാൻ ഉത്തരവിടാനുള്ള അവകാശം വനം ജില്ലാ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്കും നൽകി സർക്കാർ കഴിഞ്ഞ വർഷം ഉത്തരവിറക്കിയത്. കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു.
Post a Comment