ഫോണിലൂടെ കടം പറഞ്ഞ് ലോട്ടറി ടിക്കറ്റെടുത്തു; ഒടുവില്‍ തെങ്കാശി സ്വദേശിക്ക് 70 ലക്ഷം



കൊച്ചി: നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തെങ്കാശി സ്വദേശിക്ക്. 70 ലക്ഷം രൂപയാണ് ബുള്ളറ്റ് ടാങ്കര്‍ ഡ്രൈവറായ ചിന്ന ദുരൈയ്ക്ക് ലഭിച്ചത്.


എന്‍പി 205122 എന്ന ടിക്കറ്റിനാണ് സമ്മാനം. ഫോണിലൂടെ കടം പറഞ്ഞ് മാറ്റിവച്ച ടിക്കറ്റിനായിരുന്നു ഭാഗ്യദേവതയുടെ കടാക്ഷം. 

ആഴ്ചയില്‍ അഞ്ച് ദിവസവും ഭാഗ്യപരീക്ഷണം നടത്താറുള്ള ആളാണ് ചിന്ന ദുരൈ. പതിവ് പോലെ വെള്ളിയാഴ്ച രാവിലെ ലോട്ടറി വില്‍പനക്കാരന്‍ ഷിജുവിനെ വിളിച്ച്‌ ടിക്കറ്റുകളുടെ നമ്ബര്‍ ചോദിച്ചു. ശേഷം 5122 അവസാനിക്കുന്ന 4 ടിക്കറ്റുകളും ഒപ്പം 8 ടിക്കറ്റുമെടുത്തു. ഒടുവില്‍ മൂന്ന് മണിക്ക് സമ്മാനം വന്നപ്പോള്‍ ചിന്ന ദുരൈയെ ഭാഗ്യം കടാക്ഷിക്കുക ആയിരുന്നു. ഉടന്‍ തന്നെ കച്ചവടക്കാര്‍ ഇദ്ദേഹത്തെ വിളിച്ച്‌ അറിയിക്കുകയും ചെയ്തിരുന്നു. 

ജോലി കഴിഞ്ഞ് രാത്രി 9ന് എത്തിയ ചിന്ന ദുരൈയ്ക്ക് കാവിലമ്മ ലക്കി സെന്റര്‍ ഉടമ ധനേഷ് ചന്ദ്രനും വില്‍പനക്കാരന്‍ ഷിജുവും ചേര്‍ന്നു ടിക്കറ്റ് കൈമാറി. ഒന്നാം സമ്മാനം ലഭിച്ച വിവരം മറച്ചുവയ്ക്കാതെ സത്യസന്ധത പുലര്‍ത്തിയ ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് ചിന്ന ദുരൈ ബാങ്കില്‍ ഏല്‍പിച്ചു. 

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് നിര്‍മല്‍. 40രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Post a Comment

Previous Post Next Post