ചർച്ച പരാജയം; ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരം

 


ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയം. സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു.  ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ല എന്ന് ബസ് ഉടമകൾ ആരോപിച്ചു. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായി സമരസമിതി കൺവീനർ ടി ഗോപിനാഥ് അറിയിച്ചു.

Post a Comment

Previous Post Next Post