തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവുമാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.
എയ്ഡഡ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ 10 ശതമാനം കൂടി മാര്‍ജിനല്‍ വര്‍ധന അനുവദിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം വയനാട്, പാലക്കാട് തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് വര്‍ധന.
കൊല്ലം, എറണാകുളം തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. മുന്‍വര്‍ഷത്തെപ്പോലെ 81 താത്ക്കാലിക ബാച്ചുകള്‍ ഇത്തവണയും അനുവദിക്കും.
Post a Comment