ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകൾക്ക് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ



കണ്ണൂർ: ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ എല്ലാ വീടുകളിലും കുടിവെള്ളം പൈപ്പ് ലൈൻ വഴി എത്തിച്ചതിനുള്ള ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ ലഭിച്ചു. കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന്, ചെറുതാഴം, ഏഴോം, കല്ല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, തളിപ്പറമ്പ് മണ്ഡലത്തിലെ പട്ടുവം, തലശ്ശേരി മണ്ഡലത്തിലെ കതിരൂർ, ധർമ്മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, പിണറായി, പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി എന്നീ പഞ്ചായത്തുകൾക്കാണ് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ ലഭിച്ചത്. മട്ടന്നൂർ മണ്ഡലത്തിലെ കൂടാളി പഞ്ചായത്ത് സർട്ടിഫിക്കേഷൻ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ജില്ലയിൽ ഇതുവരെ 3,62,218 പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. 3,08,713 പ്രവൃത്തികൾ ടെൻഡർ ചെയ്തു. 2,26,617 എണ്ണത്തിന്റെ പ്രവൃത്തി തുടങ്ങി. 2020 ഒക്‌ടോബർ മുതൽ ഇതുവരെ 1,40,361 കണക്ഷനുകൾ നൽകി. ജൽജീവൻ മിഷൻ ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Post a Comment

Previous Post Next Post