എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില 92 രൂപ കുറച്ചു

 


രാജ്യത്ത് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19kg വാണിജ്യ സിലിണ്ടറുകളുടെ വില 92 രൂപയാണ് കുറച്ചത്. എന്നാൽ, ഗാർഹിക പാചക വാതക ഉപഭോക്താക്കൾക്ക് ഇളവ് നൽകിയിട്ടില്ല. മാർച്ച് ഒന്നിന്, വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 350 രൂപയിലധികം വർധിച്ചിരുന്നു. കഴിഞ്ഞ മാസം ഗാർഹിക പാചക വാതകത്തിന് 50 രൂപ കേന്ദ്രം വർധിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post