പഞ്ചാബിൽ അമൃത്‌പാൽ സിംഗിന് എതിരായ പൊലീസിന്റെ നടപടികളിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ ഖാലിസ്ഥാൻ പതാക ഉയർത്തി. സംഭവത്തിൽ കടുത്ത പ്രധിഷേധം അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി സംഭവത്തിൽ വിശദീകരണം തേടി. ഓഫിസിന് നൽകിയ സുരക്ഷയിലെ അതൃപ്തിയും ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്.
Post a Comment