കൊച്ചി: കാലിത്തീറ്റ വില വർധനമൂലമുണ്ടായ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടായില്ലെങ്കിൽ ഡിസംബർ 15 മുതൽ മിൽമയുടെയും കേരളാ ഫീഡ്സിന്റെയും കാലിത്തീറ്റകൾ ബഹിഷ്ക്കരിക്കുമെന്ന് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം ഒന്നു മുതൽ 3.60 രൂപയുടെ വർധനയാണ് ഒരുകിലോ കാലിത്തീറ്റയിൽ ഉണ്ടായത്. വർധിപ്പിച്ച പാൽവില ഇന്നു പ്രാബല്യത്തിൽ വരുമെങ്കിലും കാലിത്തീറ്റ വിലവർധന മൂലമുണ്ടായ സാന്പത്തികഭാരം പരിഹരിക്കാൻ അതുമതിയാകില്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. സലികുമാർ പറഞ്ഞു.
2019നുശേഷം പാലിന് ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ല. എന്നാൽ 2019 മുതൽ 2022 വരെ കാലിത്തീറ്റയ്ക്ക് നാലു തവണയാണ് വില വർധിപ്പിച്ചത്. 2019 ൽ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1050 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 1400നും 1500 നുമിടയിലായി ഉയർന്നുവെന്ന് ക്ഷീരകർഷകർ പറയുന്നു.
Post a Comment