കോട്ടയം: പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി പത്തനംതിട്ട ഇലന്തൂർ ചെക്കോട്ടു കൊച്ചുകാലിൽ ആൽവിൻ സാം ഫിലിപ്പ് (18) ആണ് മരിച്ചത്.
സുഹൃത്തുക്കളായ ഏഴ് അംഗ സംഘം വേണാട്ടുകടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇതിനിടെ ആൽവിൻ മുങ്ങി പോകുകയായിരുന്നു. സുഹൃത്തുക്കൾ ബഹളംവച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും ആൽവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment