ആലക്കോട്:ഉദയഗിരി പഞ്ചായത്തിലെ താബോറിൽ പ്രവർത്തിച്ചിരുന്ന അനധികൃത പന്നിഫാം പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തു. ഫാമിൽ ഉണ്ടായിരുന്ന പന്നികളെ പരസ്യമായി ലേലം ചെയ്തു. പഞ്ചായത്ത് അധികൃതർക്കൊപ്പം ആലക്കോട് പോലീസും മൃഗസംരക്ഷണവകുപ്പ് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നിരവധി തവണ ഫാമിനെ കുറിച്ച് പരാതി ഉയർന്നിരുന്നെങ്കിലും ഫാം വൃത്തിയായി നടത്തുവാനോ പന്നികളെ മാറ്റുവാനോ ഫാം ഉടമ തയ്യാറായിരുന്നില്ല. പൊലൂഷൻ കൺട്രോൾ ബോർഡിൻറെ നിർദ്ദേശം അനുസരിച്ച് പഞ്ചായത്ത് അധികൃതർ ഫാം പൂട്ടാൻ നിരവധി തവണ നോട്ടീസ് കൊടുത്തെങ്കിലും അതെല്ലാം പാടെ അവഗണിക്കുന്ന നിലപാടാണ് ഫാം ഉടമ സ്വീകരിച്ചു വന്നത്. തുടർന്ന് ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും അടക്കം പരാതി നൽകിയതിനെ തുടർന്നാണ് ഫാം പൂട്ടി സീൽ ചെയ്യാൻ കർശന നിർദ്ദേശം വന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് അന്നാഹവും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ചന്ദ്രശേഖരൻ സ്ഥലത്തെത്തി അടച്ചുപൂട്ടൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Post a Comment