മോസില്ല ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം



ന്യൂഡല്‍ഹി: മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്.

മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മോസില്ല ഫയര്‍ഫോക്സില്‍ നിരവധി പിഴവുകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് ഹാക്കിംഗിലേക്ക് നയിച്ചേക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ അവരുടെ ബ്രൗസര്‍ പതിപ്പ് 102.3-ലേക്ക് അപ്ഡേറ്റ് ചെയ്യണം. സൈബര്‍ ആക്രമണ ഭീഷണികള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഏജന്‍സിയായ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഈ നിര്‍ദേശം നല്‍കിയത്.

Post a Comment

Previous Post Next Post