കെഎസ്ആർടിസിയിൽ ഒരു കണ്ണൂർ യാത്ര; നെയ്യാറ്റിൻകരയിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം



കണ്ണൂരിൻറെ സ്വന്തം പൈതൽമലയും പറശ്ശിനിക്കടവ് ക്ഷേത്രവും ഏഴരക്കുണ്ട് വെള്ളച്ചാട്ടവുമെല്ലാം കാണാം. നെയ്യാറ്റിൻകര കെഎസ്ആർടിസി ഒരുക്കുന്ന കണ്ണൂർ യാത്രയിലാണ് അവസരം. ബുക്കിങ്ങുകൾ ആരംഭിച്ചു.

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻറെ നേതൃത്വത്തിൽ ഒക്ടോബർ 2, 3, 4 തിയ്യതികളിൽ പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് ആണ് നെയ്യാറ്റിൻകര യൂണിറ്റ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 2 ഞായറാഴ്ച

 നെയ്യാറ്റിൻകരയിൽ നിന്ന് യാത്ര പുറപ്പെട്ട് ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തിച്ചേരുകയും . എട്ടുമണിയോടെ ഭക്ഷണം കഴിച്ച്, ഒൻപതു മണിയോടെ സ്നേക്ക് പാർക്കിൽ പോകും.

10:30 ന് തിരിച്ച് വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തി അവിടത്തെ വിനോദങ്ങൾക്ക് ശേഷം വൈകിട്ട് 5:00 ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തും ക്ഷേത്ര ദർശനത്തിനും പറശ്ശിനിക്കടവ് ബോട്ടിങ്ങിനും അവസരമുണ്ടായിരിക്കും, തുടർന്ന് 07:30ന് വിസ്മയ പാർക്കിൽ തിരിച്ച് എത്തി ക്യാമ്പ് ഫയറും, ഭക്ഷണവും. തുടർന്ന് വിസ്മയ പാർക്കിൽ സ്റ്റേ.

രണ്ടാം ദിവസം

ഒക്ടോബർ 4 ന് രാവിലെ വിസ്മയ പാർക്കിൽ നിന്ന് യാത്ര പുനരാരംഭിക്കും. ഒൻപതു മണിയോടെ പൈതൽ മലയിൽ എത്തി 12:30 വരെ അവിടത്തെ കാഴ്ചകൾ കണ്ടതിനു ശേഷം 02:00 മണിക്ക് ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നീ സ്ഥലങ്ങളിലേക്കു പോകും. അതിനുശേഷം രാത്രി എട്ടു മണിയോടെ നെയ്യാറ്റിൻകരയിലേയ്ക്ക് യാത്ര തിരിക്കുന്നു.

ടിക്കറ്റ് തുക ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 3990 – രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെയുള്ള തുകയാണിത്. ഭക്ഷണം ഇതിൽ ഉൾപ്പെടില്ല എന്ന കാര്യം ഓർമ്മിക്കുക.


ബുക്കിങ്

ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും

കെ എസ് ആർ ടി സി നെയ്യാറ്റിൽകര ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ:- 9846067232

ഈ മെയിൽ- nta@kerala.gov.in

Post a Comment

Previous Post Next Post