വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് സ്വദേശിനി അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്കാണ് ജപ്തി നോട്ടീസ് പതിച്ചത്. ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിയും മാത്രമുള്ളപ്പോഴാണ് അധികൃതർ ജപ്തി നോട്ടീസ് പതിച്ചത്. ബാങ്കിനോട് ജപ്തി നീട്ടണമെന്ന് നാട്ടുകാർ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും കരുണ കാണിച്ചില്ല.
Post a Comment