‘പൂട്ടാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞാ ഇല്ലെന്ന് തന്നെ’; നാടുകാണിയിൽ ഹർത്താൽ ദിനത്തിലെ കടയടപ്പിക്കൽ ചെറുത്ത് ഉടമ



തളിപ്പറമ്പ് : പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കടയടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ ധീരമായി ചെറുക്കുന്ന മൊബൈൽ ടെക്നീഷ്യന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയർ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ പ്രതിരോധിച്ചത്.

കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നൽകി. ഇതോടെ പ്രവർത്തകർ ഭീഷണിയായി. പിന്നാലെ  ആഷാദ് പൊലീസിനെ വിളിക്കാൻ തുടങ്ങിയതോടെ കടയിലെ മേശയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാൻ എത്തിയവർ മടങ്ങി.

ആഷാദിന്റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Post a Comment

Previous Post Next Post