പയ്യന്നൂർ: പയ്യന്നൂർ ഏഴിമല സ്വദേശിയായ യുവാവിനെ മൂന്നാറിലെ റിസോർട്ടിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴിമല നീലേരിചാലിലെ കുറ്റിവേലി ചാക്കോ – ആലീസ് ദമ്പതികളുടെ മകൻ അജി ചാക്കോ (25) യെയാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ മൂന്നാറിലെ വിന്റർ ഗാർഡൻ റിസോർട്ടിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ ത്തുടർന്ന് സഹപ്രവർത്തകരായ സുഹൃത്തുക്കൾ നടത്തിയ തെരച്ചലിലാണ് കെട്ടിടത്തിലെ ബാത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നാണ് ഏഴിമലയിലെ വീട്ടുകാർക്ക് ലഭിച്ച വിവരം.
Post a Comment