ആലക്കോട്:കേരളത്തിലും കർണാടകത്തിലും നിരവധി മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ കേരള-കർണാടക പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നും 75 പവൻ കവർന്ന കേസിൽ കൊച്ചുകുട്ടാപ്പറന്പ് സ്വദേശി മുഹമ്മദിനെ (43) യാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിൽ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് ഡിവൈഎസ്പി എം.പി. വിനോദിന്റെ നിർദേശാനുസരണം ആലക്കോട് സിഐ എൻ.പി. വിനീഷ് കുമാർ, എസ്ഐ ഷറഫുദ്ദീൻ, മംഗളൂരു കോണാജെ എസ്ഐ ശരണപ്പ ഭണ്ഡാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരേ ആലക്കോട്, കുടിയാൻമല, ശ്രീകണ്ഠപുരം, മട്ടന്നൂർ, കൊണ്ടോട്ടി സ്റ്റേഷനുകളിലും കേസുകളുണ്ട്.
Post a Comment