തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 1,013 പേര്‍ അറസ്റ്റിലായി.
281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി പി എഫ് ഐ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം രാജ്യവ്യാപക റെയ്ഡ് നടത്തുകയും നേതാക്കളില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പി എഫ് ഐ ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനിടെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്.
പോപ്പുലര്‍ ഫ്രെണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും, ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഭാഗത്തു നിന്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
Post a Comment