കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് പന്നി ഫാമിലാണ് മാരക വൈറസ് സ്ഥിരീകരിച്ചത്. ഈ ഫാമിലെ 14 പന്നികൾ ചത്തിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ ഏകോപന വകുപ്പുകളുമായി അടിയന്തര യോഗം ചേരും. നേരത്തെ വയനാട്ടിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
Post a Comment