ആലക്കോട്: മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മലയോരത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകിയും മലയോരമേഖലകളിൽ കനത്ത മഴ പെയ്യുകയാണ്. മലയോര ഗ്രാമങ്ങളായ ചീക്കാട്, മാമ്പൊയിൽ, കാപ്പിമല, ജയഗിരി തുടങ്ങിയ പ്രദേശങ്ങൾ ഭീതിയുടെ നിഴലിലാണ്. മലയോരത്തെ പുഴകൾ കരകവിഞ്ഞ് നിറഞ്ഞൊഴുകുകയാണ്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രയറോം പുഴ കരകവിഞ്ഞൊഴുകി കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലായി. കാർത്തികപുരം, തടിക്കടവ്, ചാണോക്കുണ്ട് പുഴകളിലും വൻ നീരൊഴുക്കാണ്. മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മലയോരത്ത് ഉരുൾപൊട്ടൽ ഭീഷണി യും നിലനിൽക്കുന്നുണ്ട്.
ശക്തമായ മഴയിൽ പലയിടത്തും വീടുകൾ തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനെതുടർന്ന് ഗതാഗതവും തടസപ്പെട്ടു.
Post a Comment